കോഴിക്കോട്: ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ മണല്‍ പോസ്റ്റര്‍ ഉദ്ഘാടനം ചെയ്യാന്‍ നിവിന്‍ പോളിയെത്തി. ആള്‍ക്കൂട്ടത്തിലെ തിരക്കില്‍നിന്ന് യൂണിഫോമിട്ട കുട്ടികള്‍ ഉറക്കെ വിളിച്ചു, ”ചേട്ടാ.. ഒരു സെല്‍ഫി…” തിരിഞ്ഞു നോക്കിയ നിവിന്‍ പോളി കണ്ടത് യൂണിഫോമിട്ട കുട്ടികളെയാണ്, ഉടന്‍ തന്നെ നിവിന്‍ ചോദിച്ചു. ‘എന്താ ഈ സമയത്ത് ബീച്ചില്‍, നിനക്കൊന്നും ക്ലാസില്ലെടേയ്?. ചോദ്യം കേട്ട കുട്ടികള്‍ ചമ്മിയെങ്കിലും നിവിന്‍ ഇവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു.
നിവിന്‍പോളി വരുന്നതറിഞ്ഞ് യുവാക്കളും വിദ്യാര്‍ഥികളമടക്കം അനേകം പേരാണ് കടപ്പുറത്ത് കോര്‍പറേഷന്‍ ഓഫിസിനു സമീപം തടിച്ചു കൂടിയിരുന്നു. കൈയില്‍ വാളുമേന്തി ഓടിവരുന്ന കായംകുളം കൊച്ചുണ്ണിയുടെ ശില്‍പത്തിന് പത്തടി നീളമുണ്ട്. കലാമയ എന്റര്‍ടെയ്ന്റ്മെന്‍സ് ആന്‍ഡ് ഇവന്റ്സ് ഗ്രൂപ്പാണ് ശില്‍പമൊരുക്കിയത്. കോട്ടയം കിടങ്ങൂര്‍ സ്വദേശി ടി.എം. സുരേഷ്‌കുമാറും 12 സഹായികളും ചേര്‍ന്നാണ് ശില്‍പം നിര്‍മിച്ചത്. നിവിന്റെ പുതിയ മെഗാബജറ്റ് സിനിമ ‘കായംകുളം കൊച്ചുണ്ണി’ 11ന് റിലീസ് ചെയ്യും. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധായകന്‍.
Post Your Comments