വാഹനത്തിലെ ഹസാർഡ് ലൈറ്റിന്റെ ദുരുപയോഗത്തിനെതിരെ കേരള ട്രാഫിക് പോലീസ്. വാഹനത്തിലുള്ള “നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും” ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. ഇതിന്റെ ദുരുപയോഗം പുറകില്‍ വരുന്ന ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.
യാത്രയ്ക്കിടെ ‘റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം’ പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്കുന്നതിലേയ്ക്കാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കരുതെന്നും ട്രാഫിക് പോലീസ് നിര്‍ദ്ദേശിക്കുന്നു.
ട്രാഫിക് പോലീസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
വാഹനത്തിലെ ഹസാർഡ് ലൈറ്റിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അപകടമുണ്ടാക്കും.
നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്റെ ദുരുപയോഗം.
ഹസാർഡ് വാർണിംഗ് ലൈറ്റ് എന്നാൽ : വാഹനത്തിലുള്ള “നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും” ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്.
യാത്രയ്ക്കിടെ ‘റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം’ പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്കുന്നതിലേയ്ക്കാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കരുത് എന്ന് സാരം.
അതുപോലെ നിരത്തുകളിൽ ഹസാർഡ് വാർണിംഗ് ലൈറ്റ് പ്രവർത്തിപ്പിച്ച വാഹനത്തെ കണ്ടാൽ അത് നിർത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.
Post Your Comments