പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് യുനിസെഫിന്റെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഹെന്റിയറ്റ ഫോറെയുടെ അഭിനന്ദനം. ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാനമന്ത്രി ഏറെ പ്രാധാന്യം നല്‍കുന്നു. ജനങ്ങള്‍ മഹാത്മാ ഗാന്ധിക്കായി ഇതു ചെയ്യാന്‍ ആഗ്രഹിക്കുന്നു. ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ അവര്‍ അഭിമാനിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
യുനിസെഫും നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വത്തിന് വേണ്ടി ഒരു ഡോളര്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ നാല് ഡോളര്‍ ലാഭിക്കാനാകുമെന്ന അദ്ദേഹം പറഞ്ഞു. ചികിത്സ തേടുക, മരുന്ന വാങ്ങുക തുടങ്ങിയവയെല്ലാം ശുചിത്വത്തിന് പ്രാധാനം നല്‍കിയാല്‍ ഒഴിവാക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.ശുചിത്വത്തില്‍ ശ്രദ്ധ ചെലുത്തിയത് മൂലം ഇന്ത്യയില്‍ മരണ നിരക്ക് കുറഞ്ഞ് വന്നെന്ന് അദ്ദേംഹ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു ശരിയായ പാതയാണെന്നും ഫോറെ പറഞ്ഞു. വികസ്വര രാഷ്ട്രമായ ഇന്ത്യയ്ക്ക് ആരോഗ്യ സംരക്ഷണമെന്നത് വലിയൊരു വെല്ലുവിളിയാണെന്നും രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന് അതീതമായി പോഷകം, ആരോഗ്യം, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയവയാണു ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്തിലെ ശുചിത്വത്തിന്റെ ശതമാനം 38ല്‍ നിന്നും 80 ആയി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പറഞ്ഞിരുന്നു.
ഇന്ത്യയെപോലെ ഒരു വികസ്വര രാഷ്ട്രത്തിനു ആരോഗ്യ സംരക്ഷണമെന്നതു സുപ്രധാനമായ വെല്ലുവിളിയാണ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന് അതീതമായി പോഷകം, ആരോഗ്യം, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയവയാണു ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഫോറെ പറഞ്ഞു.
Post Your Comments