ബാംഗ്ലൂർ: ബാഗ്ലൂർ നഗരത്തിലെ കനിവുള്ള കള്ളൻ ഒടുക്കം പോലീസ് പിടിയിൽ. മോഷണ കേസുകളിൽ തുടർച്ചയായി പിടിയിലാകുന്ന വിൻസെന്റ്(62) ആണ് പിടിയിലായത്.
മോഷണം എത്ര തുകക്ക് നടത്തിയാലും അതിൽ നിന്നും ഒരു വീതം കൃത്യമായി അനാഥാലയങ്ങൾക്ക് കൊടുക്കുന്നതായിരുന്നു പ്രതിയുടെ പതിവ്.
അനാഥനായതിനാലാണ് താൻ ഇത്തരത്തിൽ സഹായിക്കുന്നതെന്നാണ് പ്രതിയുടെ ഭാഷ്യം. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്നും ഏകദേശം 16.25 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് കണ്ടെടുത്തത്.
Leave a Comment