Latest NewsKerala

ഗൃഹനാഥന്റെ കൊലപാതകം; ഗള്‍ഫിലേക്കു കടന്ന പ്രതി കീഴടങ്ങി

താനൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസില്‍ താനൂര്‍ ഓമറ്റപ്പുഴ സ്വദേശി ബഷീര്‍ (40) കീഴടങ്ങി. താനൂര്‍ അഞ്ചുടിയില്‍ മല്‍സ്യത്തൊഴിലാളിയായ പൗറകത്ത് സവാദ് (40) ആണ് കൊല്ലപ്പെട്ടത്. സവാദിന്റെ ഭാര്യ സൗജത്ത് (27), സഹായി സുഫിയാന്‍ (21) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനുശേഷം ബഷീര്‍ ദുബായിലേക്കു കടന്നിരുന്നു. ഇയാളെ തിരിച്ചെത്തിക്കാന്‍ നടപടി തുടങ്ങിയതായി പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഷാര്‍ജയില്‍നിന്നു െചന്നൈ വിമാനത്താവളത്തിലെത്തിയ ബഷീര്‍ അവിടെനിന്നു ട്രെയിനില്‍ താനൂരിലെത്തി സിഐ മുന്‍പാകെ കീഴടങ്ങുകയായിരുന്നു.

ബഷീറിനൊപ്പം ജീവിക്കാനാണു സവാദിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സൗജത്ത് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button