ഉത്തരാഖണ്ഡിലെ തെഹ്റി അണക്കെട്ട് വീണ്ടും ഗ്രാമീണരെ വീണ്ടും സങ്കടത്തിലാക്കുകയാണ്. അണക്കെട്ട് സ്ഥിതി ചെയ്യുന്ന തടാകത്തിന് സമീപത്തുള്ള വീടുകളുടെ ചുവരില്‍ വലിയ വിള്ളല്‍ രൂപപ്പെടുന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്.
തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോഴാണ് വീടുകളിലെ ഭിത്തികളില്‍ വിള്ളല്‍ രൂപപ്പെടുന്നതെന്നാണ് ഗ്രാമീണര്‍ പറയുന്നത്. തടാകത്തിന്റെ തീരപ്രദേശത്തുള്ള പതിനേഴ് പേരുടെ വീടുകളില്‍ ് ഇത്തരത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തങ്ങള്‍ അനുഭവിക്കുന്ന ദുരിതം അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും അവര്‍ തങ്ങളെ അവഗണിക്കുകയാണെന്നും ഗ്രാമീണര്‍ പരാതി പറഞ്ഞു.
2011 ഏപ്രിലില്‍ നടന്ന ജിയോളജിക്കല്‍ സര്‍വ്വേയില്‍ ഗ്രാമീണരെ ഇവിടെ നിന്ന് ഒഴിപ്പിക്കണമെന്ന ശുപാര്‍ശ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ശുപാര്‍ശയും അധികാരികള്‍ കാര്യമാക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് തങ്ങള്‍ക്കാവശ്യമായ സഹായം ആവശ്യപ്പെട്ടിരുന്നെന്നും ഇവര്‍ വ്യക്തമാക്കി. വിള്ളലിന്റെ വലിപ്പം കൂടി ചില വീടുകള്‍ തകര്‍ന്നുവീണിട്ടുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. തടാകത്തിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ആധിയോടെയാണ് കഴിയുന്നതെന്നും ഗ്രാമീണര്‍ ആവലാതിപ്പെടുന്നുണ്ട്.
Post Your Comments