പഞ്ചാബിലെ ആദംപുര്‍ ജില്ലയിലെ സരണ്‍പൂര്‍ ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്‍മാരായ ആ 22 പേരും വിമാനത്തില്‍ കയറുന്ന കാര്യം ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ അതേ ഗ്രാമത്തിലുള്ള വികാസ് ജ്യാനി എന്ന ചെറുപ്പക്കാരന്‍ അവര്‍ക്കായി ചില കാര്യങ്ങള്‍ ആലോചിച്ചിരുന്നു.
ഒരു പൈലറ്റായി തിരിച്ചെത്തിയ വികാസ് ആദ്യം ചെയ്തത് തന്റെ ഗ്രാമത്തിലെ 22 പേര്‍ക്ക് വിമാനയാത്രയ്ക്ക് അവസരമുണ്ടാക്കുക എന്നതായിരുന്നു. ഇവര്‍ എല്ലാവരും എഴുപത് വയസിന് മേല്‍ പ്രായമുള്ളവരായിരുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. ന്യൂ ഡല്‍ഹിയില്‍ നിന്ന് അമൃത്സര്‍, സുവര്‍ണ്ണക്ഷേത്രം, ജലിന്‍വാല ബാഗ്, വാഗാ അതിര്‍ത്തി തുടങ്ങിയ പ്രദേശങ്ങളിലേക്കായിരുന്നു വിമാനയാത്ര.
90 കാരിയായ ബിമല, 78 കാരിയായ കങ്കാരി ദേവി 75 കാരനായ ഗിരിവാരി ദേവി, 80 കാരനായ അമര്‍ സിംഗ്, 75 കാരനായ സുര്‍ജാം, 75 വയസുകാരിയായ രാംമുട്ടി, , അന്‍മാം ഇന്ദ്ര എന്നിവരെല്ലാം സംഘത്തില്‍പ്പെട്ടു. വിമാനത്തില്‍ പറക്കാനാകുമെന്ന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു യാത്രക്ക് ശേഷം ഇവരുടെ പ്രതികരണം. പലരും പ്രായമായവര്‍ക്ക് വാഗ്ദാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെങ്കിലും വികാസ് തന്റെ വാക്ക് പാലിച്ചെന്നും അവര്‍ സന്തോഷത്തോടെ പറഞ്ഞു.
തങ്ങള്‍ക്ക് അവസരം തന്ന വികാസിനെയും ഇവര്‍ ആവോളം പുകഴ്ത്തി. മുതിര്‍ന്നവരെ എല്ലായ്പ്പോഴും ബഹുമാനിക്കുന്ന കൂട്ടത്തിലാണ് തന്റെ പുത്രനെന്നും അവനെക്കുറിച്ച് അഭിമാനമുണ്ടെന്നും വികാസിന്റെ പിതാവ് പറഞ്ഞു.
Post Your Comments