ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വന്‍ തുക വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി 73 ലക്ഷത്തിന് വ്യാജ വജ്രം നല്‍കി കാനഡക്കാരനെ പറ്റിച്ചു. ഇതറിഞ്ഞ് ഇയാളുടെ കല്യാണം മുടങ്ങിയെന്നും കമുകി കൈവിട്ടുമെന്നുമാണ് റിപ്പോര്‍ട്ട്.
ധനകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സോ മോദിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന ആളാണ്. ആറുവര്‍ഷം മുമ്പാണ് ഹോങ്കോങ്ങില്‍ വെച്ച് വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ടു മോതിരങ്ങള്‍ വാങ്ങുന്നത്.
രണ്ടും ഇന്‍ഷൂര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും രേഖകളൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് മോതിരം വ്യജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് കാമുകി അകന്ന് പോവുകയും വിവാഹം മുടങ്ങുകയും ചെയ്തു. വിഷാദത്തിന് അടിമപ്പെട്ടിരിക്കുന്ന അല്‍ഫോണ്‍സ് കാലിഫോര്‍ണ്ണിയയിലെ സുപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
Post Your Comments