അമ്മയെ ചവിട്ടി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. . തൊവുക്കല്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ ശ്രീലത (45) മരിച്ച സംഭവത്തിലാണ് മകന്‍ വി മണികണ്ഠന്‍ (22) പോലീസ് പിടിയിലായത്. മദ്യം വാങ്ങാന്‍ പണം കൊടുത്തില്ലെന്ന പേരിലാണ് കൊലപാതകം. പണത്തിന് വേണ്ടി പിടിവിലി നടക്കുന്നതിനിടെ നിലത്ത് വീണ ശ്രീലതയെ മണികണ്ഠന്‍ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ അമ്മ മരിച്ചുവെന്ന വിവരം ഇയാൾ തന്നെ പോലീസിൽ അറിയിച്ചു. ഹൃദയാഘാതം മൂലമെന്നാണ് പറഞ്ഞത്.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ആന്തരിക അവയവങ്ങളുടെ രക്തസ്രാവമാണ് മരണകാരണമായി കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ മണികണ്ഠന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ആദ്യഭര്‍ത്താവുമായി പിരിഞ്ഞ ശ്രീലത രണ്ടാം ഭര്‍ത്താവ് മണിയനും മകന്‍ മണികണ്ഠനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. മദ്യപിച്ച് സ്ഥിരം ബഹളമുള്ളതിനാല്‍ അയല്‍ക്കാരും ഇങ്ങോട്ട് എത്തി നോക്കിയില്ല. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ആന്തരിക അവയവങ്ങളുടെ രക്തസ്രാവമാണ് മരണകാരണമായി കണ്ടെത്തിയത്.
Post Your Comments