തൃശൂര്‍: കന്നുകാലികളെ ബാധിക്കുന്ന മാള്‍ട്ടപ്പനി തൃശൂരിൽ സ്ഥിരീകരിച്ചു. നേരത്തെ പാലക്കാട് ജില്ലയില്‍ മാള്‍ട്ടപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കന്നുകാലികളെ ദയാവധം നടത്തി കുഴിച്ചുമൂടിയിരുന്നു. മനുഷ്യരിലേക്കു പടരുന്ന രോഗമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ബ്രാസെല്ലസ് എന്ന ബാക്ടീരിയയാണ് മാള്‍ട്ടപ്പനി പരത്തുന്നത്. മനുഷ്യരില്‍ ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. മനുഷ്യരില്‍ പനി ബാധിച്ചാല്‍ ഇടവിട്ടുള്ള പനി, സന്ധിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണപ്പെടും.
Post Your Comments