തിരുവനന്തപുരം : കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ്, തീവ്ര ചുഴലിയായി മാറാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മധ്യ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറു ഭാഗങ്ങളിലായാണു ചുഴലിക്കാറ്റ് രൂപപ്പെട്ടത്. പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ഭാഗത്തേക്കു മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റു നീങ്ങുന്നത്. അടുത്ത 24 മണിക്കൂറില്‍ ഇതു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണു പ്രവചനം.
പടിഞ്ഞാറ്- വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 5 ദിവസംകൊണ്ടു തെക്കന്‍ ഒമാന്‍, യെമന്‍ തീരങ്ങളിലേക്കു ചുഴലിക്കാറ്റു നീങ്ങാനാണു സാധ്യത. അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്കു ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെയായേക്കും. മത്സ്യതൊഴിലാളികള്‍ ഇന്നു മുതല്‍ 12 വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.<
Post Your Comments