
കുട്ടികള്‍ക്കെതിരായ ലെെംഗിക അതിക്രമങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നമ്പറിലേക്ക് പ്രവഹിച്ചത് ലെെംഗിക ഉപദേശം തേടിയുളള വിളികള്‍. അവസാനം ഗത്യന്തരമില്ലാതെ നമ്പര്‍ പുനസ്ഥാപിക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് തന്നെ പറയാം. ദേശീയ ബാലാവകാശ കമ്മീഷന് കീഴിലായിരുന്നു ഹെൽപ്പ് ലൈൻ ആരംഭിച്ചത്. ഒരു പോണ്‍ സെെറ്റിലാണ് പോക്സോ കുററങ്ങളുടെ പരാതി സ്വീകരിക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ ലെെംഗിക ഉപദേശം ലഭിക്കുമെന്ന വ്യാജേന പ്രത്യക്ഷപ്പെട്ടത്. നമ്പര്‍ ലഭിച്ചവര്‍ യാതൊന്നും ചിന്തിക്കാതെ വിളിയും തുടങ്ങി. ഇതോടെ ജീവനക്കാരുടെ ജോലി ഫോണെടുക്കൽ മാത്രമായി. ഒടുവിൽ നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് പഴയ നമ്പര്‍ ഇപ്പോള്‍ സേവനം അവസാനിപ്പിച്ച് പകരം പുതിയ നമ്പര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്
പരസ്യങ്ങളിലൂടെ പഴയ നമ്പറിന് പ്രചാരം നൽകിയിരുന്നതിനാൽ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് എൻസിപിസിആർ. ‘സെക്സ് ഫോൺ നമ്പർ’ എന്ന് ഇന്റർനെറ്റിൽ പരിശോധിക്കുമ്പോൾ അതിലേക്ക് ആദ്യം വരുന്നത് കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നമ്പറാണ്. ഇത് ടോൾ ഫ്രീ കൂടിയായതോടെ എല്ലാവരും മറ്റൊന്നും ആലോചിക്കാതെ അതിലേക്കു വിളിക്കാനും തുടങ്ങി . സംഭവത്തിൽ പൊതുമേഖലാ സ്ഥാപനമായ എം.ടി.എൻ.എൽ ടെലികോം സർവീസിനോട് വിശദീകരണം തേടിയിട്ടുണ്ട് .
Post Your Comments