കാര്‍ ശ്രേണിയിലേക്ക് ഒരു പുത്തന്‍ അതിഥി കൂടി കടന്നെത്തും. അതിനായുളള കാത്തിരിപ്പ് ഈ മാര്‍ച്ച് വരെ മാത്രം. ഫോര്‍ഡ് കമ്പനിയുടെ പുതിയ മോഡലായ ഫിഗോ ഫെയ് സ് ലിഫ്റ്റ് ഒരുങ്ങുകയാണ് കാര്‍ വിപണിയില്‍ പുത്തന്‍ ഉണര്‍വ്വും ഒാളവും സൃഷ്ടിക്കുന്നതിനായി. ഈ ഹാച്ച് ബാക്ക് നല്‍കുന്നത് വേറിട്ട അനുഭവമായിരിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. സുക്ഷിതത്ത്വവും എഞ്ചിന്‍റെ കരുത്തുറ്റ പ്രവര്‍ത്തനവും ഒപ്പം വ്യത്യസ്തതയാര്‍ന്ന നവ സാങ്കേതിക സജ്ജീകരണങ്ങാളുമായിട്ടായിരിക്കും ഫോര്‍ഡിന്‍റെ അതിഥി നിങ്ങളെ കാണാന്‍ എത്തുക.
ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന്‍റെ വേറിട്ട സവിശേഷതകളിലൂടെ ഒന്ന് കണ്ണോടിക്കാം……
ഫോര്‍ഡ് SYNC 3 ടെക്‌നോളജിയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സാധ്യതകള്‍ ഒരുങ്ങും. ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.
പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന് പുറമെ നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളും ഫിഗൊ നിരയില്‍ തുടിക്കും. 95 bhp കരുത്തും 120 Nm torque മാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കുക. .
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 121 bhp കരുത്തും 150 Nm torque ഉം പരമാവധിയേകും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 99 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കാനാവും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ കമ്ബനി നല്‍കുകയുള്ളൂ. 1.5 ലിറ്റര്‍ പെട്രോള്‍ മോഡലില്‍ പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഇടംപിടിക്കുക.
Post Your Comments