ഹൈദരാബാദ്: മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തെലുങ്ക് രാഷ്ട്രീയത്തിലേക്കാണ് വാണി പ്രവേശിക്കുന്നതെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചു. പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി തീരുമാനം അറിയിച്ചിട്ടില്ല.
എന്‍.ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകത വാണിക്കുണ്ട്. തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് മാറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. 1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്.
Post Your Comments