NattuvarthaLatest News

അശ്ളീല വെബ് സൈറ്റുകളിൽ സ്ത്രീകളുടെ ചിത്രങ്ങൾ, സി ഡിറ്റ് ജീവനക്കാരനെതിരെ അന്വേഷണം

സി ഡിറ്റിലെ മുൻ ജീവനക്കാരൻ മഹേഷിനെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: അശ്ളീല വെബ് സൈറ്റുകളിൽ സ്ത്രീകളുടെ ചിത്രങ്ങൾ,സി ഡിറ്റിലെ മുൻ ജീവനക്കാരനായ യുവാവിനെ കുറിച്ച് കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം കൻറോൺമെന്റ് പൊലീസ്.

വ്യാഴാഴ്ചയാണ് സി-ഡിറ്റ് ജീവനക്കാരനായിരുന്ന മഹേഷിനെ അറസ്റ്റ് ചെയ്തത്. ഒരു നിയമവിദ്യാർത്ഥിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. തന്‍റെ ശരീരദൃശ്യങ്ങൾ അശ്ലീലസൈറ്റിൽ ഉണ്ടെന്ന് അറിഞ്ഞതിനെ തുടർന്നായിരുന്നു പെൺകുട്ടി പരാതി നൽകിയത്. സൈബർ സെല്ലിൻറെയും ഷാഡോ പൊലീസിൻറെയും സഹായത്തോടയാണ് മഹേഷിനെ പിടികൂടിയത്.

വ്യാജമേൽവിലാസത്തിലായിരുന്നു ചിത്രങ്ങൾ അപ് ലോഡ് ചെയ്തിരുന്നത്. പൊലീസിൻറെ ചോദ്യം ചെയ്യലിൽ കൂടുതൽ പേരുടെ ദൃശ്യങ്ങൾ ഈ രീതിയിൽ പ്രചരിപ്പിച്ചതായി യുവാവ് സമ്മതിച്ചിരുന്നു. എന്നാൽ അറസ്റ്റ് ചെയ്ത അന്ന് തന്നെ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. പിന്നാലെ അറസ്റ്റ് ചെയ്ത കൻറോൺമെന്റ് സിഐ എം പ്രസാദിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിയതോടെ സംഭവത്തിനറെ ദുരൂഹതയേറി.

shortlink

Post Your Comments


Back to top button