
കാബൂള്‍: വീണ്ടും താലിബാന്‍ ആക്രമണം. അഫ്ഗാനിസ്ഥാനിലെ സെന്‍ട്രല്‍ വാര്‍ഡാക് പ്രവിശ്യയിലെ സെയ്ദ് അബദ് ജില്ലയിലാണ് താലിബാന്‍ ആക്രമണം നടത്തിയത് . അഫ്ഗാന്‍ സുരക്ഷാസേന ആകാശ മാര്‍ഗം നടത്തിയ ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 57 ഭീകരര്‍ കൊല്ലപ്പെട്ടെന്ന അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്.
ശനിയാഴ്ച രാത്രിയോടെ ജില്ലാ ആസ്ഥാനത്ത് ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയും പ്രദേശം പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഏറ്റുമുട്ടലിന് തുടക്കമായതെന്ന് പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കാബൂള്‍-കാണ്ഡഹാര്‍ ദേശീയപാത അടച്ചു.
Post Your Comments