ജനീവ: ട്രെയിനുകളില്‍ ടിക്കറ്റ് കൈവശം ഇല്ലാതെ യാത്ര ചെയ്യാന്‍ സൗകര്യമൊരുങ്ങുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് സംഭവം. റെയില്‍വെയുടെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ സംവിധാനം യാത്രക്കാര്‍ക്ക് ലഭിക്കുക. ട്രെയിനുകളിലും ചില പൊതു ഗതാഗത സംവിധാനങ്ങളും ഇത് പരീക്ഷണാടിസ്ഥാത്തില്‍ നടപ്പാക്കുകയാണ്. ഈസിറൈഡ് സര്‍വീസ് എന്നു പേരിട്ടിരിക്കുന്ന ഈ സര്‍വീസില്‍ ടിക്കറ്റ് എടുക്കാനുള്ള സമയ ലാഭവും ലാഭകരമായ പ്ലാനുകളും തെരഞ്ഞെടുക്കാം. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ ബാങ്ക് അക്കൗണ്ടില്‍ നിന്നു നേരിട്ടോ ആയിരിക്കും ഇതിനുള്ള പണം ഈടാക്കുന്നത്. മുന്‍പ് യാത്ര ചെയ്ത റൂട്ടുകള്‍ കൂടി അപഗ്രഥിച്ച് ആപ്പ് തന്നെ ലാഭകരവും സമയലാഭമുള്ളതുമായ റൂട്ടുകളും ഗതാഗത മാര്‍ഗങ്ങളും നിര്‍ദേശിക്കുകയും ചെയ്യും.
Post Your Comments