കോഴിക്കോട്: ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ പാടില്ലെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ ക്രമസമാധാനം തകരുമെന്നും അത് സര്‍ക്കാരിന് തലവേദനയാകമെന്നും കൈതപ്രം പറഞ്ഞു.
അതേസമയം വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏതാനും ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറുമെന്ന പ്രതീക്ഷിക്കുന്നു. ഇതിനു പിന്നിലെ സൂതരധാരന്മാര് കോണ്‍ഗ്രസും ബിജെപിയുമാണെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ട കാര്യം സര്‍ക്കാറിനില്ല. കൂടാതെ തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോയെന്ന് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments