മാനന്തവാടി: വിനോദിന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ അയൽവാസിയുടെ വ്യാജ പചരണമെന്ന് പോലീസ്. നാട്ടിലെ മികച്ച ക്ഷീരകര്‍ഷകനായ വിനോദും കുടുംബവും ആത്മഹത്യ ചെയ്തത് കടബാധ്യതയായിരിക്കും എന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോലീസ് എത്തി ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തതോടെ കാരണം കണ്ടെത്തി. അപവാദ പ്രചരണത്തില്‍ മനം നൊന്തായിരുന്നു വിനോദും ഭാര്യ മിനിയും മകള്‍ അനുശ്രീയും മകന്‍ അഭിനവും ജീവനൊടുക്കിയത്.
അയല്‍വാസിയായ കുട്ടന്‍ എന്ന നാരായണനാണ് തന്നെ കുറിച്ച് അപഖ്യാതി ഉണ്ടാക്കിയതെന്ന് വ്യക്തമായി വിനോദ് ആത്മഹത്യാ കുറുപ്പില്‍ എഴുതിയിരുന്നു. പരസ്ത്രീ ബന്ധമുണ്ടെന്ന് വിനോദിന്റെ അമ്മയോടും ഇയാള്‍ പറഞ്ഞതായി കുറുപ്പിലുണ്ട്. തന്റെ ഭര്‍ത്താവ് വിനോദില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് കള്ളമാണെന്നും, അപവാദം നടത്തിയത് മൂലം തങ്ങള്‍ക്ക് മാനഹാനിയുണ്ടായതായും മിനിയുടെ പേരിലെഴുതിയ കുറുപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മക്കളോടും ഭാര്യയോടും നേരത്തെ പറഞ്ഞ് ഉറപ്പിച്ച ശേഷം ഒരേസമയത്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. വെള്ളിയാഴ്ച വൈകീട്ട് പിലാക്കാവിലെ സഹോദരിയുടെ വീട്ടിലെത്തിയതെന്നാണ് സൂചന. ഇവിടെ നിന്നും എടുത്ത സെല്‍ഫി ഫോട്ടോ കൂട്ടുകാരുള്‍പ്പെട്ട ഗ്രൂപ്പിലേക്കയച്ചിരുന്നു. ഇവിടെ നിന്നും തിരിച്ച് വീടിനടുത്ത് വരെ ഇവര്‍ എത്തിയെങ്കിലും ഇവര്‍ വന്ന വാഹനം നിര്‍ത്തി വീട്ടീല്‍ കയറാതെ കശുമാവിന്‍ തോട്ടത്തിലെ ഒരു മരത്തില്‍ തന്നെ നാല് പേരും തൂങ്ങി മരിക്കുകയായിരുന്നു.
Post Your Comments