Latest NewsKerala

കുരുമുളകില്‍ അജ്ഞാത രോഗം; കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി

പ്രളയമൊഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ചെടികളില്‍ നിന്നും ചെടികളിലേക്ക് അജ്ഞാത രോഗം നിയന്ത്രണമില്ലാതെ പടരുകയാണ്

അടിമാലി : കുരുമുളക് തോട്ടങ്ങളിലെ രോഗബാധ മൂലം പ്രതീക്ഷ നശിച്ച്‌ കര്‍ഷകര്‍. കുരുമുളക് ചെടികളില്‍ രൂപപ്പെട്ടിട്ടുള്ള അജ്ഞാത രോഗമാണ് കര്‍ഷകന് കനത്ത തിരിച്ചടി നല്‍കുന്നത്. ഈ അജ്ജാതരോഗം തോട്ടങ്ങളില്‍ നിന്നും തോട്ടങ്ങളിലേക്ക് പകരുന്നതാണ് കര്‍ഷകരുടെ സകല സ്വപ്നങ്ങളേയും തച്ചുടക്കുന്നത്. മഴക്കൂടുതല്‍ മൂലം വേര് ചീഞ്ഞ് പോയതാകാം കുരുമുളക് ചെടികള്‍ വാടിവീഴാനുള്ള കാരണമെന്നായിരുന്നു കര്‍ഷകര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ പ്രളയമൊഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ ചെടികളില്‍ നിന്നും ചെടികളിലേക്ക് അജ്ഞാത രോഗം നിയന്ത്രണമില്ലാതെ പടരുകയാണ്.

രോഗം തടയാന്‍ കൃഷിവകുപ്പിനെ സമീപിച്ചിട്ടും രോഗത്തെ സംബന്ധിച്ച്‌ വ്യക്തമായ ധാരണയോ പ്രതിരോധമാര്‍ഗ്ഗമോ നിര്‍ദ്ദേശിക്കാന്‍ കൃഷിവകുപ്പുദ്യോഗസ്ഥര്‍ക്കാകുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നുണ്ട്. മുമ്പെങ്ങും ഇല്ലാത്ത വിധം കുരുമുളക് കര്‍ഷകര്‍ വിലയിടിവിനെ അഭീമുഖീകരിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് വിലയില്‍ വര്‍ധനവുണ്ടായത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ രോഗബാധ കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button