ന്യൂഡല്‍ഹി: ബഹുജൻ സമാജ് പാർട്ടിയുടെ (ബി.എസ്.പി) പ്രസിഡന്റ് മായാവതിയെ പ്രധാനമന്ത്രിയാക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗത്താല. ഹരിയാനയിലെ ഗൊഹാനയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഐഎന്‍എല്‍ഡി നേതാവായ ഓംപ്രകാശ് ചൗത്താല, മായാവതിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹരിയാനയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മായാവതിയുടെ ബിഎസ്പിയും ഐഎന്‍എല്‍ഡിയും തീരുമാനിച്ചിരുന്നു. ഹരിയാനയില്‍ ബിഎസ്പി-ഐഎന്‍എല്‍ഡി സഖ്യം അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങളും വൈദ്യുതി കുടിശികയും എഴുതിതള്ളുമെന്ന് യോഗത്തില്‍ സംസാരിച്ച ചൗത്താലയുടെ മകന് അഭയ് ചൗത്താല പറഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേലയും പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. ഹരിയാന അധ്യാപക റിക്രൂട്ട്മെന്റ് കേസില്‍ പത്തു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ചൗത്താല അടുത്തിടെയാണ് പരോളില്‍ പുറത്തിറങ്ങിയത്.
Post Your Comments