Latest NewsKerala

വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു

പാലാ: വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. കുറവിലങ്ങാട് ടൗണിലാണ് വാഹനാപകടം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ച് തന്നെ സിസ്റ്റർ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു പരിക്കുകളോടെ രക്ഷപ്പെട്ടു. പാട്നയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന കാട്ടാമ്ബാക്ക് സ്വദേശിനി സി സാവിയോ (60) ആണ് മരിച്ചത്. സെബാസ്റ്റ്യന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു സിസ്റ്റര്‍ സാവിയോ. വൈക്കം റോഡില്‍ ചൂളയ്ക്കല്‍ ഷാപ്പിനു സമീപത്തൂ വച്ച്‌ ഇരുവരും സഞ്ചരിച്ച സ്‌കുട്ടറിനു പിന്നില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

റോഡിലേക്ക് തെറിച്ചുവീണ സാവിയോയുടെ തലയിലൂടെ വാഹനം കയറിതല്‍ക്ഷണം മരിച്ചു.കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകളാണ് സി. സാവിയോ (ഏലമ്മ). ഏലിക്കുളം പൗവ്വത്ത് കുടുംബാംഗം അന്നമ്മയാണ് മാതാവ്. അമ്മയെ സന്ദര്‍ശീക്കാന്‍ രണ്ടാഴ്ച മുമ്ബ് നാട്ടിലെത്തിയ സിസ്റ്റര്‍ സാവിയോ ബുധനാഴ്ച തിരിച്ചു പോവാനിരിക്കയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button