ആലപ്പുഴ: അപകടത്തിൽപെടുന്ന വാഹനങ്ങളുടെ പരിശോധന ഇനി പോലീസുകാർക്കും നടത്താം. മോട്ടോർ വാഹന വകുപ്പാണ് ഇതുവരെ അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ പരിശോധന നടത്തിവന്നിരുന്നത്.
വാഹനപരിശോധനയുടെ പേരിൽ കാലതാമസം ഉണ്ടാകുന്നുവെന്ന പരാതി രൂക്ഷമായ സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി.
വാഹനാപകടത്തിൽ മരണം നടന്നാൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും അല്ലാത്ത കേസുകളിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയുമാണ് നിയോഗിച്ചിരുന്നത്.
Post Your Comments