Latest NewsIndia

ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചയാളുടെ രണ്ട് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ യുവതി തന്നെ രക്ഷിച്ചയാള്‍ക്ക് പണികൊടുത്തു

സെപ്റ്റംബര്‍ 29ന് പുലര്‍ച്ചെ അഞ്ചിന് മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നിലേക്ക് ചാടി അഞ്ജലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

മുംബൈ: ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചയാളുടെ രണ്ട് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ യുവതി തന്നെ രക്ഷിച്ചയാള്‍ക്ക് പണികൊടുത്തു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് സംഭവം നടന്നത്. മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യവത്മാല്‍ സ്വദേശിനി അഞ്ജലിയെ കുട്ടിയുടെ പിതാവ് രക്ഷപെടുത്തിയിരുന്നു.

സെപ്റ്റംബര്‍ 29ന് പുലര്‍ച്ചെ അഞ്ചിന് മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നിലേക്ക് ചാടി അഞ്ജലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇത് കണ്ട് വന്ന കുട്ടിയുടെ പിതാവ് ഇവരെ ആത്മഹത്യയില്‍ നിന്നും തടഞ്ഞു. എന്നാല്‍ ഇയാളുടെ അമ്മ അഞ്ജലിയോട് ഇയാളുടെ മകള്‍ക്ക് പലഹാരം വാങ്ങിച്ച് കൊടുക്കാനായി കുട്ടിയേയും അഞ്ജലിയേയും പുറത്ത് വിട്ടിരുന്നു.

എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അഞ്ജലിയും കുട്ടിയും തിരികെ വന്നില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കല്യാണ്‍- പനവേല്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ട്രെയിനില്‍ നിന്ന് അഞ്ജലിയേയും കുട്ടിയേയും കണ്ടെത്തുകയായിരുന്നു. ഐ.പി.സി സെക്ഷന്‍ 363 പ്രകാരം യുവതിക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button