
കൊല്‍ക്കത്ത: വിവാദ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയാറുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ 45 തവണ പുഷ്അപ്പ് എടുത്ത് കൈയടി നേടി. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ വച്ചാണ് ബിപ്ലബ് ദേബ് പുഷ്അപ്പ് എടുത്തത്. കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാന്‍ വെല്ലുവിളിച്ചത്. ത്രിപുര മുഖ്യമന്ത്രിയുടെ പ്രകടനം വൈറലായി. നേരത്തെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നോട്ട് വെച്ച ഫിറ്റ്നസ് ചലഞ്ചും ബിപ്ലബ് ദേബ് ഏറ്റെടുത്തിരുന്നു.
Post Your Comments