കൊച്ചി: യാത്രക്കാരില്ലാത്തതിനാല്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ എറണാകുളം-ഹാര്‍ബര്‍ ടെര്‍മിനസ് ഡെമു സര്‍വീസ് ദക്ഷിണ റെയില്‍വേ അവസാനിപ്പിച്ചു.
സെപ്റ്റംബര്‍ 26-നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് എറണാകുളത്തേക്കുള്ള ഡെമു സര്‍വീസ് തുടങ്ങിയത്. രാവിലെയും വൈകീട്ടുമായി നാല് സര്‍വീസ് വീതമാണ് നടത്തിയിരുന്നത്. എന്നാല്‍, കാര്യമായ ടിക്കറ്റ് വരുമാനം ലഭിക്കാത്തതാണ് ഡെമു നിര്‍ത്തലാക്കുന്നതിന് റെയില്‍വേ കാരണം പറയുന്നത്.
ടിക്കറ്റ് വരുമാനമായി ദിവസവും അഞ്ഞൂറ് രൂപയില്‍ താഴെ മാത്രമാണ് ലഭിച്ചതെന്ന് റെയില്‍വേ പറയുന്നു. എന്നാല്‍, ഇന്ധനച്ചെലവ്, പരിപാലനച്ചെലവ് എന്നിവയ്ക്ക് പുറമേ മുപ്പതിനായിരത്തിലധികം രൂപ പ്രതിദിനം ഡെമു സര്‍വീസിന് ആവശ്യമായിവരുന്നുണ്ടെന്നും ഇക്കാരണത്താലാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.
Post Your Comments