KeralaLatest News

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പതിനെട്ട്കാരന് വിവാഹം ചെയ്തു കൊടുത്തു; സംഭവം ഇങ്ങനെ

നിക്കാഹിനായി കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാ ബന്ധുക്കളും

മലപ്പുറം: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പതിനെട്ട്കാരന് വിവാഹം ചെയ്തു കൊടുത്തു. കോട്ടയം കോട്ടക്കലിനടുത്താണ് സംഭവം. ഇവിടെ സ്ഥിരതാമസമാക്കിയിരുന്ന പശ്ചിമബംഗാള്‍ കുടുംബത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പന്ത്രണ്ട് വയസുകാരിയെയാണ് ബന്ധുവായ പതിനെട്ടുകാരന് മാതാപിതാക്കൾ വിവാഹം ചെയ്തു നൽകിയത്.

നിക്കാഹിനായി കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാ ബന്ധുക്കളും ബംഗാളിലേക്ക് പോയിരുന്നു. കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു നിക്കാഹ് നടന്നത്. ബന്ധുവായ പതിനെട്ടുകാരനായിരുന്നു വരന്‍. ചടങ്ങിന്‍റെ ഭാഗമായി മഹറായി നല്‍കിയ സ്വര്‍ണാഭരണം പെണ്‍കുട്ടിയെ അണിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിക്കാഹിനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button