Latest NewsIndia

ബ്രൂവറി വിവാദം: കട്ടയാളെ കൈയോടെ പിടിച്ചതാണ് താന്‍ചെയ്ത തെറ്റെന്ന് ചെന്നിത്തല

ജലക്ഷാമം നേരിടുന്ന പാലക്കാട് എലപ്പുള്ളിയില്‍ ഡിസ്റ്റ്ലറി അനുവദിച്ചത ബോധപൂര്‍വമായ അഴിമതിയാണ്

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ ആരോപണങ്ങള്‍ക്ക് തിരിച്ചടി നല്‍കി പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല. ‘കട്ടയാളെ കയ്യോടെ പിടിച്ചു’ എന്ന തെറ്റിനാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പളയ ദുരിതത്തിന്റെ മറവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നടത്തിയ അഴിമതിയാണ് താന്‍ പുറത്തു കൊണ്ടുവന്നത്. ഇതില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ ജാള്യതയിലാണ് മുഖ്യമന്ത്രി ഇത്തരം പദപ്രയോഗങ്ങള്‍ നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.

വസ്തുതകള്‍ തുറന്നു പറയുന്നതിനാല്‍ അവര്‍ തന്നെ ഭയമാണെനന്നും, 19 വര്‍ഷങ്ങള്‍ക്ക് ശേഷം നാല് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യാത്തത് ചെയ്യുമ്പോള്‍ അത് ജനങ്ങള്‍ അറിയണമെന്്ന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ളവര്‍ക്ക് കടലാസില്‍ എഴുതി നല്‍കാന്‍ ഇത് രാജഭരണമല്ല. മൂന്ന് ബ്രൂവറികള്‍ അനുവദിച്ചത് ആരും അറിഞ്ഞില്ല. കഴിഞ്ഞ 19 വര്‍ഷമായി കേരളത്തില്‍ ഡിസ്റ്റ്ലറികള്‍ അനുവദിച്ചിട്ടില്ല. ഇത്ര തിടുക്കത്തില്‍ ഈ സര്‍ക്കാര്‍ അവ അനുവദിക്കേണ്ട കാര്യമെന്തായിരുന്നു അദ്ദേഹം ചോദിച്ചു.

ജലക്ഷാമം നേരിടുന്ന പാലക്കാട് എലപ്പുള്ളിയില്‍ ഡിസ്റ്റ്ലറി അനുവദിച്ചത ബോധപൂര്‍വമായ അഴിമതിയാണ്. ഇതൊക്കെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മദ്യരാജാക്കന്മാരുമായി നടത്തിയ ഡീലുകളാണെന്നും അദ്ദേഹം പറഞ്ഞു. ഡിസ്റ്റ്ലറി കമ്പനികള്‍ക്ക് പിന്നില്‍ പലരുടേയും ബിനാമികളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേയ്ക്ക് ഇനിയും മദ്യം ഒഴുകും. ്അഅതിനുള്ള പദ്ധതികള്‍ എ്ല്‍ഡിഎഫ് സര്‍ക്കാര്‍ ഇട്ടിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വെളിപ്പെടത്തലുകള# താന്‍ പിന്നീട് നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button