Latest NewsIndia

ഒരു ദിവസം ഉണ്ടാക്കുന്നത് ലക്ഷക്കണക്കിന് രൂപ; തട്ടുകടക്കാരന്റെ വരുമാനം കേട്ട് ഞെട്ടി ഇന്‍കം ടാക്സ് അധികൃതര്‍

കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇതുവരെ സമ്പാദിച്ചത്.

ലുധിയാന: തട്ടുകടക്കാരന്റെ വരുമാനം കേട്ട് ഞെട്ടി ഇന്‍കം ടാക്സ് അധികൃതര്‍. ലുധിയാനയിലാണ് സംഭവം. പന്നാസിങ് പക്കോഡാവാല എന്ന തട്ടുകടയില്‍ നടത്തിയ റെയ്ഡില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തത് 67 ലക്ഷം രൂപയാണ്. ഇതോടെയാണ് ദേവ് രാജ് എന്ന തട്ടുകടക്കാരന്റെ ദിവസം വരുമാനം പുറത്തറിയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ ഒരു ദിവസം സമ്പാദിക്കുന്നത്. ടാക്സ് അടക്കാതെ കോടിക്കണക്കിന് രൂപയാണ് ഇവര്‍ ഇതുവരെ സമ്പാദിച്ചത്.

എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. 1952ല്‍ ഗില്‍ റോഡില്‍ ചെറുതായി തുടങ്ങിയ കട പിന്നീട് വലുതാക്കി. രാഷ്ട്രീയക്കാരും ബിസിനസ്സുകാരും നയതന്ത്രജ്ഞരും പൊലീസുകാരും അടക്കമുള്ളവര്‍ ഈ കടയിലെ സ്ഥിരം സന്ദര്‍ശകരായതോടെ കടയുടെ പ്രശസ്തിയും വരുമാനവും വര്‍ധിച്ചു. ടാക്‌സ് അടക്കാതെ പണം പൂഴ്ത്തി വെക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍കം ടാക്സ് അധികൃതര്‍ ഇവിടെയെത്തിയതും പണം പിടിച്ചെടുത്തതും.

shortlink

Post Your Comments


Back to top button