Latest NewsIndia

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ഏഴാം തീയ്യതി ശക്തമായ മഴയുണ്ടാകില്ലെന്ന് വെതര്‍മാന്‍

ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ: ഏഴാം തീയതി അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏഴാം തിയതി റെഡ്അലര്‍ട്ട് പറയുന്നപോലെ മഴയുണ്ടാകില്ലെന്നും എട്ടിനാണ് സാമാന്യം ശക്തമായ മഴ പെയ്യുക എന്നുമാണ് പ്രശസ്ത കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്റെ നിരീക്ഷണം. ഞായറാഴ്ച 24 മണിക്കൂറില്‍ സെന്റീമീറ്റര്‍വരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലര്‍ട്ട് ബാധകമാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണത്തില്‍ കൃത്യത കൊണ്ട് പ്രശസ്തനായ ആളാണ് തമിഴ്നാട് വെതര്‍മാന്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രശസ്തനായപ്രദീപ് ജോണ്‍. 2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ലെ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായിരുന്നു.

വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നത് എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ചെന്നൈയിലേക്കെത്തുമെന്ന പ്രദീപിന്റെ മുന്നറിയിപ്പാണ് ശരിയായത്. തമിഴ്നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡെപ്യൂട്ടി മാനേജരായ ഇദ്ദേഹം ധനതത്വശാസ്ത്രത്തിലാണ് മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ളത്. കാലാവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങള്‍ പ്രദീപ് സ്വന്തമായി പഠിച്ചെടുത്തതാണ്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ 200 വര്‍ഷത്തെ കണക്കുകള്‍ പ്രദീപിന്റെ കയ്യിലുണ്ട്. കേരളത്തിലെ പ്രളയ കാലഘട്ടത്തിലും ഇദ്ദേഹത്തിന്റെ കാലാവസ്ഥാ നിരീക്ഷണങ്ങള്‍ കൃത്യമായിരുന്നു.

shortlink

Post Your Comments


Back to top button