Latest NewsIndia

സ്വത്തു തര്‍ക്കം : യുവാവിനെ ജീവനോടെ കത്തിച്ചു

മാല്‍ഡ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ജീവനോടെ കത്തിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ കഴിഞ്ഞദിവസമാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. 29കാരനായ മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവാവിനെയാണ് നാട്ടുകൂട്ടത്തിന്റെ നിര്‍ദേശപ്രകാരം ജീവനോടെ തീയിലിട്ടത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ബന്ധുക്കളെത്തിയാണ് രക്ഷിച്ചത്.

യുവാവും ബന്ധുവായ സ്ത്രീയും തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് നാട്ടുകൂട്ടത്തിനു മുന്നിലെത്തിയത്. അവിടെ വെച്ച് സ്ത്രീ തന്റെ ന്യായം വിവരിച്ചപ്പോള്‍ യുവാവിനെ പച്ചയോടെ കത്തിക്കാന്‍ നാട്ടുകൂട്ടം ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ യുവാവിന്റെ വീട്ടിലെത്തിയ ഒരു സംഘം യുവാവിനെ കയ്യും കാലും കെട്ടി വീട്ടിന് പുറത്തുകൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം പുറത്തായതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘത്തിലുണ്ടായിരുന്ന ചിലരെ പോലീസ് പിടികൂടിയിട്ടുണ്ട്. നാട്ടുകൂട്ടത്തിലെ പ്രധാനിക്കും പരാതിക്കാരിയായ സ്ത്രീക്കും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button