ആലപ്പുഴ:കുട്ടനാടിന്റെയും ടൂറിസത്തിന്റെയും പുനര്‍ജ്ജീവനത്തിനായി ഈ വര്‍ഷത്തെ നെഹ്റുട്രോഫി വള്ളംകളി നവംബറില്‍ നടത്താന്‍ തീരുമാനിച്ചതായി ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പുതുതായി ഒരു സാമ്ബത്തിക സഹായവും സ്വീകരിക്കാതെ തദ്ദേശീയമായി പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക.
ഈ മാസം ഒമ്പതിന് ചേരുന്ന എന്‍.ടി.ബി.ആര്‍.സൊസൈറ്റി യോഗത്തില്‍ തിയതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ഭാടങ്ങളില്ലാതെ ചെലവ് ചുരുക്കിയായിരിക്കും മത്സരം സംഘടിപ്പിക്കുന്നത്. എന്‍.ടി.ബി.ആര്‍.സൊസൈറ്റി ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
Post Your Comments