ബഗേശ്വര്‍: കെണിയില്‍ കുടുങ്ങിയ പുളളിപ്പുലിയെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്കനെ പുളളിപ്പുലി ആക്രമിച്ചു. ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്താണ് സംഭവം. പുലിയെ രക്ഷിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രവർത്തിച്ച അന്‍പതുകാരനായ ജഗദീഷ് സിങിനെയാണ് പുലി ആക്രമിച്ചത്.
നദി തീരത്ത് പുലിയെ കണ്ട വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടയില്‍ ജഗദീഷ് സിങും ഇവര്‍ക്കൊപ്പം കൂടിയത്. പുലിയുടെ കാലിലും കൈയിലും കുരുക്കിട്ട ശേഷം വെള്ളത്തില്‍നിന്നും കരയ്‌ക്കെത്തിക്കാൻ ശ്രമിച്ച ജഗദീഷ് പുലിയുടെ കൈയില്‍ കുരുക്കിടുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കാലില്‍ കടിക്കുകയും വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments