ജെറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിനെ അഴിമതിക്കേസിൽ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇതു പന്ത്രണ്ടാം തവണയാണു നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്. ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിയിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഇസ്രയേലിലെ പ്രമുഖ മാധ്യമ ഉടമയായ ഷാവുല്‍ എലോവിച്ച് ഉൾപ്പെട്ടതാണ് കേസ്.
നെതന്യാഹുവിന് അനുകൂലമായ വാര്‍ത്തകള്‍ നല്‍കാനായി എലോവിച്ച് തന്റെ ഉടമസ്ഥതയിലുള്ള ഹീബ്രു വാര്‍ത്താ വെബ്സൈറ്റ് ഉപയോഗിച്ചുവെന്നും പകരമായി ലക്ഷക്കണക്കിന് ഡോളര്‍ കൈപ്പറ്റിയെന്നുമാണ് കേസ്. എന്നാല്‍, ഇതുവരെ പ്രധാനമന്ത്രിക്കെതിരെ ഒരു കേസ് പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ല.
സർക്കാരിന്റെ പണം ഉപയോഗിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്ന കേസില്‍ നെതന്യാഹുവിന്റെ ഭാര്യ സാറ ഞായറാഴ്ച കോടതിയില്‍ ഹാജരാകാനിരിക്കെയാണ് നെതന്യാഹുവിനെ ചോദ്യം ചെയ്തത്
Post Your Comments