ബെയ്ജിംഗ്: അന്താരാഷ്ട്ര കുറ്റാന്വേഷണസംഘടനയായ ഇന്റര്‍പോളിന്റെ മേധാവി മെഗ് ഹൊഗ്‌വെയെ ചൈന കരുതല്‍തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മെഗിനെതിരായ ഒരു അന്വേഷണത്തിന്റ ഭാഗമായാണ് ഇതെന്നാണ് അറിയുന്നത്.
സെപ്തംബര്‍ 29നാണ് മെഗ് ഹൊഗ്‌വെ ചൈനയിലേക്ക് പോയത്. ചൈനയിലിറങ്ങിയ ഉടന്‍തന്നെ അന്വേഷണസംഘം കൂട്ടിക്കൊണ്ടുപോയെന്നും ഹോങ്കോങ്ങ് ആസ്ഥാനമായ പത്രം സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് പറയുന്നു. അതേസമയം ഏത് കാര്യത്തിലാണ് അദ്ദേഹം ചോദ്യം ചെയ്യപ്പെടുന്നതെന്ന കാര്യത്തില്‍ കൃത്യതയില്ല. ചൈനീസ് പൊതുസുരക്ഷാ ഉപമന്ത്രി കൂടിയായിരുന്നു മെഗ്.
ചൈനീസ് പൊതുസുരക്ഷാ മന്ത്രാലയത്തിന്റ വെബാസൈറ്റില്‍ ഉപ മന്ത്രിയായി മെഗിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റി ഏപ്രിലില്‍ അദ്ദേഹത്തെ ഒഴിവാക്കിയതായും മോണിങ്ങ് പോസ്റ്റ് പറയുന്നു. തടങ്കിലാക്കുന്ന വ്യക്തിയുടെ കുടുംബത്തൈ ഇക്കാര്യം അറിയിക്കണമെന്ന നിയമവും മെഗിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല.സംഭവത്തില്‍ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
64കാരനായ മെഗ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവാണ്. ഇന്‍ര്‍പോള്‍ മേധാവിയായി രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ല്യോണ്‍ എന്ന നഗരത്തിലാണ് മെഗിന്റെ ഭാര്യ താമസിക്കുന്നത്.
Post Your Comments