Latest NewsKerala

കനത്ത മഴ ; പമ്പാ ത്രിവേണി വെള്ളപ്പൊക്ക ഭീഷണിയിൽ

ശബരിമല : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പാ ത്രിവേണി വെള്ളപ്പൊക്ക ഭീഷണിയിൽ. മഹാപ്രളയത്തിനു ശേഷം പമ്പാ ത്രിവേണിയിൽ നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങൾ നിലച്ചു. ന്യൂനമർദത്തെ തുടർന്ന് അടുത്ത 2 ദിവസങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

പ്രളയത്തിൽ ഒഴുകി വന്ന മണ്ണടിഞ്ഞ് നദിയുടെ അടിത്തട്ട് ഉയർന്നു. നദിയും കരയും ഒരേ നിരപ്പിലാണ്.  പമ്പാമണൽപ്പുറത്തെ അന്നദാന മണ്ഡപം, ഹോട്ടൽ സമുച്ചയം, അയ്യപ്പ സേവാസംഘം ഓഡിറ്റോറിയം എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി. പകുതിയിലേറെ ഭാഗവും നദിയായി മാറി. പമ്പാ ഗണപതികോവിലിന്റെ പടിക്കെട്ടിനോടു ചേർന്ന ഭാഗത്തു മണൽച്ചാക്ക് അടുക്കിയുള്ള സംരക്ഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button