പാറ്റ്ന: ബീഹാറിൽ മൂല്യവര്‍ധിത നികുതിയില്‍(വാറ്റ്) കുറച്ചതിനാൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ വില രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായ സാഹചര്യത്തില്‍ ബിഹാറും നികുതി കുറച്ചത്. പെട്രോളിന്റെ വാറ്റ് നികുതി 26 ശതമാനത്തില്‍നിന്ന് 22.20 ശതമാനമായും ഡീസലിന്റേത് 19 ശതമാനത്തില്‍നിന്ന് 15 ശതമാനമായുമാണു കുറച്ചത്. ഇതോടെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.55 രൂപയും കുറയും.
ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. എന്നാല്‍ കേരളം നികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments