ന്യൂഡല്‍ഹി: ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റുഗാര്‍ഡിനും കേന്ദ്രമന്ത്രി നിര്‍മല സീതരാമന്റെ നിർദേശം. തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. തമിഴ്നാട്ടില്‍നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് ബോട്ടുകളും 800 മത്സ്യത്തൊഴിലാളികളും തിരിച്ചെത്തിയിട്ടില്ല.
അതേസമയം കേരളത്തില്‍നിന്നു മത്സ്യബന്ധനത്തിനുപോയ എല്ലാ മത്സ്യത്തൊഴിലാളികളും തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.
Post Your Comments