ദുബായ്: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികളുമായി ദുബായ്. 2025 ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം 2325 ദശലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ദുബായ് ടൂറിസം സ്ട്രാറ്റജിക്ക് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി.
ലോകത്തില്‍ മാസ്റ്റര്‍ കാര്‍ഡിന്റെ വാര്‍ഷിക ഫലം അനുസരിച്ച് ബാങ്കോക്ക്, ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളാണ് നിലവില്‍ ദുബായിക്ക് മുന്നിലുള്ളത്. ഈ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. 81 ലക്ഷം പേരാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ദുബായിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Post Your Comments