കൊച്ചി: സൈബര്‍ സുരക്ഷയ്ക്ക് കേരളത്തിന്റെ വാഗ്ദാനമായ ‘കൊക്കൂൺ’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ‘ഇന്‍കര്‍ സാന്‍ബോട്ട്’ എന്ന കുഞ്ഞന്‍ റോബോട്ടാണ് കൊക്കൂണ്‍ അന്താരാഷ്ട്ര സമ്മേളനത്തിന്റെ 11-ാമത് പതിപ്പ് ഉദ്ഘാടനം ചെയ്തത്.നാലുപാടും തിരിഞ്ഞ്, അഭിവാദ്യമെന്ന പോലെ കൈകള്‍ ഉയര്‍ത്തിയാണ് സാന്‍ബോട്ട് വേദിയിൽ എത്തിയത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചടങ്ങില്‍ മുഖ്യാതിഥിയാരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്ക് ഇത്തവണത്തെ സമ്മേളനം മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറയുകയുണ്ടായി.
Post Your Comments