
ഭോപ്പാല്‍: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ളതായിരിക്കുമെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. മധ്യപ്രദേശില്‍ ഉജ്ജെയിന്‍ സംഭാഗ് കിസാന്‍ സമ്മേളനത്തിലാണ് അമിത് ഷാ പ്രധാനമന്ത്രിയുടെ വാക്കുകളെക്കുറിച്ച് പരാമർശിച്ചത്. മഹാ ജനസമ്പര്‍ക്ക് അഭിയാന് എന്ന പേരില്‍ രാജവാഡയില് ബിജെപിയുടെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയും അമിഷ് ഷാ തുടക്കം കുറിക്കുകയുണ്ടായി.
Post Your Comments