Latest NewsUAE

21ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ഇവര്‍ നിന്ന് ജോലി ചെയ്തിരുന്ന സ്‌കാഫോള്‍ഡിങ് പ്രവര്‍ത്തനരഹിതമായി മുകളിലേക്കും താഴേക്കും പോകാന്‍ കഴിയാതെ ഉയരത്തില്‍ കുടുങ്ങുകയായിരുന്നു.

അബുദാബി: ജനല്‍ വൃത്തിയാക്കാന്‍ ബഹുനിലക്കെട്ടിടത്തിന് മുകളില്‍ കയറവെ സ്‌കാഫോള്‍ഡിങ് തകരാര്‍ മൂലം കുടുങ്ങിപ്പോയ രണ്ട് ഏഷ്യന്‍ തൊഴിലാളികളെ പോലീസ് രക്ഷപ്പെടുത്തി. അല്‍ വഹ്ദയിലെ താമസക്കെട്ടിടത്തിന്റെ 21-ാം നിലയുടെ പുറത്താണ് തൊഴിലാളികള്‍ കുടുങ്ങിയത്. ഇവര്‍ നിന്ന് ജോലി ചെയ്തിരുന്ന സ്‌കാഫോള്‍ഡിങ് പ്രവര്‍ത്തനരഹിതമായി മുകളിലേക്കും താഴേക്കും പോകാന്‍ കഴിയാതെ ഉയരത്തില്‍ കുടുങ്ങുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് സമീപത്തുള്ളവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍സേവനം സജ്ജമാക്കുകയും ചെയ്തു.പിന്നീട് തൊഴിലാളികള്‍ നിന്നിരുന്നതിന് തൊട്ടുമുകളിലുള്ള ജനല്‍ച്ചില്ല് തകര്‍ത്ത് ഇരുവരെയും മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു എന്ന്് റാപിഡ് ഇന്റര്‍വെന്‍ഷന്‍വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഇബ്രാഹിം അല്‍ ബലൂഷി പറഞ്ഞു

shortlink

Post Your Comments


Back to top button