KeralaLatest News

നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പടെയുള്ള വിനോദ കേന്ദ്രങ്ങള്‍ ഉടൻ അടച്ചിടും

ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍

ഇടുക്കി: ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രവും അടച്ചിടും. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. കാസര്‍കോട് നഗരത്തില്‍ 15 മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചു. ഇടുക്കിയിലും പത്തനംതിട്ടയിലും കനത്തമഴ തുടരുകയാണ്.

ഈ സാഹചര്യത്തിൽ സാഹസിക, ടൂറിസം ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവയെല്ലാം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. രാത്രിയാത്രാ നിരോധനവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.മലയോരത്തെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങള്‍, പ്രത്യേകിച്ച്‌ തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button