KeralaLatest News

കുട്ടിയുടെ ചികിത്സയ്ക്ക് കരുതിവച്ച തുകയില്‍ നിന്നും ഒരു പങ്ക് സംഭാവന നല്‍കി വര്‍ക്ക്ഷോപ്പ്‌ തൊഴിലാളി

തിരുവനന്തപുരം•സ്വന്തം പ്രയാസങ്ങള്‍ മാറ്റിവച്ച് കുട്ടിയുടെ ചികിത്സയ്ക്ക് കരുതിവച്ച തുകയില്‍ നിന്നും ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തിരുവനന്തപുരം കാര്യവട്ടം സ്വദേശികളായ ബുഷ്‌റ ഷിഹാബ് ദമ്പതികളാണ് ടൈപ്പ് 1 പ്രമേഹം ബാധിച്ച മകന്റെ ചികിത്സക്ക് മാറ്റിവച്ച തുകയില്‍ നിന്നം സംഭാവന നല്‍കിയത്. ആരോഗ്യ സാമൂഹ്യ നീതി വകപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചെക്ക് ഏറ്റുവാങ്ങി. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ സന്നിഹിതനായി.

പേരൂര്‍ക്കടയില്‍ വര്‍ക് ഷോപ്പ് തൊഴിലാളിയാണ് ഷിഹാബ്. ആറ് മാസം പ്രായമായ മകന് നേരത്തെ സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ ഇന്‍സുലിന്‍ പമ്പ് നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button