പത്തനംതിട്ട: കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനായി എന്‍ഡിആര്‍എഫിന്റെ 25 അംഗ ടീം പത്തനംതിട്ടയിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഘം കളക്ടർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്‌തത്. തമിഴ്‌നാട്ടിലെ ആരക്കോണത്തുനിന്നും എത്തിയിട്ടുള്ള സംഘത്തിന്റെ ടീം കമാണ്ടര്‍ ഇന്‍സ്‌പെക്ടര്‍ പി കെ പയസിയാണ്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്‍ എം കോണ്ടില്ല, ലെയ്‌സണ്‍ ഓഫീസര്‍ ശശികുമാര്‍ എന്നിവര്‍ക്കാണ് സംഘത്തിന്റെ ഏകോപന ചുമതല. പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്‌സിലാണ് സംഘാംഗങ്ങളെ താമസിപ്പിക്കുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാഹചര്യമുണ്ടായാല്‍ അതിനാവശ്യമായ സന്നാഹങ്ങളുമായിട്ടാണ് സംഘം എത്തിയിട്ടുള്ളത്. അതേസമയം കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും നേരത്തെ തുറന്നിരുന്നു.
Post Your Comments