കുവൈറ്റ്: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ നിന്നിറങ്ങി പോയി.
ബിജെപിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖിയാണ് വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
കുവൈറ്റില്‍ വെച്ച് ബിജെപിയുടെ പോഷക സംഘടനയായ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് സംഭവം. ശബരിമല വിഷയത്തില്‍ വനിതാ നേതാവെന്ന നിലയിലുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് മീനാക്ഷി നല്‍കിയ ഉത്തരം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണെന്നായിരുന്നു. പിന്നീട് ബിജെപി വക്താവ് എന്ന നിലയില്‍ ബിജെപിയുടെ ഔദ്യോഗിക നിലപാട് എന്താണെന്ന ചോദ്യത്തിനാണ് മീനാക്ഷി ഉത്തരം നല്‍കാതെ ഇറങ്ങി പോയത്.
Post Your Comments