മാള്‍ഡ: യുവാവിനെ ജീവനോടെ കത്തിക്കാനുള്ള നാട്ടുകൂട്ടത്തിന്റെ ഉത്തരവിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ കേന്ദ്പുക്കുരിലാണു സംഭവം. മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഹന്സ്ദായും ഇയാളുടെ ബന്ധുവും തമ്മില്‍ ഭൂമിതര്‍ക്കം നിലനിന്നിരുന്നു. ഇതേതുടര്‍ന്ന് നാട്ടുകൂട്ടം കൂടി യുവാവിനെ കുറ്റക്കാരനെന്നു കണ്ടെത്തി ഇയാളെ ജീവനോടെ കത്തിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഉടന്‍തന്നെ ചിലര്‍ യുവാവിനെ ബന്ധിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. എന്നാല്‍ കുടുംബാംഗങ്ങള്‍ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതായാണു റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകൂട്ട തലവന്‍ ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments