തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്തിന്റെറ ചില പ്രദേശങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റി മീറ്റര്‍ വരെ ശക്തമായ മഴയോ 12 മുതല്‍ 21 സെന്റി മീറ്റര്‍ വരെ അതിശക്തമായ മഴയോ ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തില്‍ ചുഴലിക്കാറ്റുണ്ടാവില്ലെങ്കിലും അതിശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതേസമയം ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
Post Your Comments