Latest NewsKerala

കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധമാക്കണം; പി. സദാശിവം

ലോക ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം തുമ്പ വി.എസ്‌.എസ്‌.സി.യില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: കാലവസ്ഥ വ്യതിയാനം സംബന്ധിയായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുന്ന വിധമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം . ഈ കാര്യത്തില്‍ എെ.എസ്. ആര്‍. ഒ മുന്നില്‍ നിന്ന് ഇതിനായുളള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം തുമ്പ വി.എസ്‌.എസ്‌.സി.യില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ മുന്‍ പറഞ്ഞകാര്യം പ്രധാന്യമര്‍ഹിക്കുന്നുവെന്നും ഇത് സംബന്ധിയായ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി വളരെ വ്യക്തമായും കൃത്യമായും ജനങ്ങളിലേക്ക് കെെമാറുന്നതിന് പരിശീലവും ആവശ്യമായിരിക്കുന്നു എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സാറ്റലെറ്റ് രംഗത്ത് ഇന്ത്യയുടെ കുതിച്ചുകയറ്റം ജനങ്ങളില്‍ ഏറെ പ്രതീക്ഷ ഉളവാക്കിയിട്ടുണ്ടെന്നും അവരുടെ രക്ഷയ്ക്ക് ഇതെല്ലാം പ്രയോജനപ്പെടുന്നുവെന്നത് ഏറെ ആഹ്ലാദകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ബഹിരാകാശ ഗവേഷണങ്ങളില്‍ സര്‍വകലാശാലകളുടെ പങ്ക് വര്‍ധിപ്പിക്കുന്ന കൂടുതല്‍ സൗകര്യപ്രദമായ നയങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button