മുംബൈ: ബിആർസിയിലെ ശാസ്ത്രഞ്ജന്റെ കാണാതായ മകന്റെ മൃതദേഹം അഴുകിയ നിലയിൽ
മുംബൈയിലെ തീരപ്രദേശമായ ഖരപുരി ദ്വീപിൽനിന്നും വ്യാഴാഴ്ച്ച വൈകുന്നേരമാണ് മൃതദേഹം കണ്ടത്തിയത്. സെപ്റ്റംബർ 23 ന് വാശിയിലെ വീട്ടിൽനിന്നുമാണ് കോളേജ് വിദ്യാർത്ഥിയായ നമൻ ദത്തിനെ (17) കാണാതായത്.
പഴക്കത്താൽ ജീർണ്ണിച്ചതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തിയതിനുശേഷം മരിച്ചത് നമൻ ആണെന്ന് ഉറപ്പിക്കുകയായിരുന്നു. കൂടാതെ മൃതദേഹത്തിൽനിന്നും ലഭിച്ച മൊബൈൽ ഫോണും വാച്ചും നമന്റേത് തന്നെയാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
യുവാവ് മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തൻ കഴിയുമെന്ന് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ അനിൽ ദേശ്മുഖ് വ്യക്തമാക്കി.
യുവാവ് വിഷാദരോഗം മൂലം രണ്ട് മാസം മുമ്പ് നാമൻ വീട് വിട്ട് പോയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവാവിൽ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments